വാഷിങ്ടണ്‍: രാഷ്ട്രീയ ചായ്വുകള് ഒഴിവാക്കാന്‍ ഗൂഗിള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ. റിപബ്ലിക്കന്‍ ആശയങ്ങള്‍ക്ക് ഗൂഗിള്‍ ഇടം നല്കുന്നില്ലന്നെ റിപബ്ലിക്കന്‍സിന്റെ ആരോപണത്തിന് മറുപടിയായി വാഷിങ്ങ്ടണ്‍ പോസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് പ്രസ്താവന നടത്തിയത്.
രാഷ്ട്രീയ ചായ്വുകള് ഒഴിവാക്കാന്‍ ഗൂഗിള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും. അങ്ങനെയല്ലാതെ എന്ത് ചെയ്താലും അത് ഗൂഗിളിന്റെ നിലപാടിനെതിരായിരിക്കും. എല്ലാ തരം കാഴ്ച്ചപ്പാടുകളെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഗൂഗിളിന്റെ രീതി. അത് ഗൂഗിളിലെ തൊഴിലാളികള്‍ക്കിടയിലും അങ്ങനെതന്നെയാണ്.
വിദ്വേഷ പ്രചരണങ്ങളും തെറ്റായ വാര്‍ത്തകളും പടച്ചു വിടുന്നത് പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായി പോളിസികള്‍ രൂപീകരിക്കുമെന്നും സുന്ദര്‍ പിച്ചെ കൂട്ടിച്ചേര്‍ത്തു.
Discussion about this post