തിരുവനന്തപുരം: കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ ഒരുശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നു കായികമന്ത്രി ഇപി ജയരാജന്. ഇതിന്റെ വിശദാംശം തയാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ കായിക നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്കും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. നിലവിലെ നാമനിര്ദ്ദേശനടപടി ഇതോടെ ഇല്ലാതാകും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 11നും നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
Discussion about this post