തനിക്ക് ക്യാന്‍സറില്ലെന്ന് ഷാഹിദ് കപൂര്‍. വയറില്‍ ക്യാന്‍സര്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പരന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ഇത്തരത്തില്‍ ആദ്യം വാര്‍ത്ത പടര്‍ന്നത്. ക്യാന്‍സര്‍ ഒന്നാംഘട്ടത്തിലാണെന്നും താരം ചികിത്സയിലാണെന്നുമെല്ലാം വാര്‍ത്തയില്‍ പറയുന്നു. ഷാഹിദ് ആരാധകരെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു ഇത്.
വ്യാജ വാര്‍ത്തയ്ക്ക് ട്വിറ്ററിലൂടെതന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. താന്‍ പൂര്‍ണ ആരോഗ്യവാനാണ്. 37 കാരനായ ഷാഹിദിന്റെ കുടുംബവും വ്യാജ വാര്‍ത്തക്കെതിരെ രംഗത്തുവന്നിരുന്നു. ആളുകളുടെ ഇത്തരം പ്രവണതകള്‍ ഏറെ ദുഖകരമാണ്. ജീവിച്ചിരിക്കുന്നവരെ കൊല്ലുകയും, യാതൊരു കുഴപ്പവുമില്ലാത്തവരെ മാരക രോഗികളാക്കുകയും ചെയ്യുന്നത് ദാരുണമാണ് ഷാഹിദിന്റെ കുടുംബം പ്രതികരിച്ചു. ആളുകള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ വാര്‍ത്തകള്‍ എഴുതാന്‍ കഴിയുന്നതെന്ന് അവര്‍ ചോദിക്കുന്നു.
കബീര്‍ സിങ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഷാഹിദ് ഇപ്പോള്‍. ഷൂട്ടിങിന് ഇടവേള നല്കി ഭാര്യ മിറ രജ്പുത്, മക്കളായ മിഷ, സയ്ന് എന്നിവര്‍ക്കൊപ്പം ഡല്‍ഹിയിലായിരുന്നപ്പോഴാണ് ഷാഹിദിനെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.
അദ്ദേഹത്തിന് ഒരു കുഴപ്പവും ഇല്ലെന്നും സംഘട്ടനരംഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞതേയുള്ളു എന്നും ചിത്രത്തന്റെ സഹസംവിധായകന് അശ്വിന് വാര്ഡെയും പ്രതികരിച്ചു.
Discussion about this post