തെന്നിന്ത്യയില്‍ ഒട്ടാകെ ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കിയ തമിഴ് സിനിമാ ലോകത്തെ സുന്ദരി കാജല്‍ അഗര്‍വാളിന്റെ വിവാഹം കുറേകാലമായി ആരാധകരുടെ ചര്‍ച്ചാ വിഷയമാണ്. പ്രായം 33 കഴിഞ്ഞില്ലേ, ഇനിയും വിവാഹം കഴിക്കാനെന്താണ് മടിയെന്നാണ് ആരാധകരുടെ ചോദ്യം.
ഇത്രനാളും വിഷയത്തില്‍ മൗനം പാലിച്ചെങ്കിലും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. 2018 ല്‍ വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്ന് കാജല്‍ പറയുന്നു. എന്നാല്‍ ഏറ്റവും തിരക്കുള്ള വര്‍ഷമായിരുന്നു 2018. ആ തിരക്കിനിടയില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ല എന്നാണ് നടി പറഞ്ഞത്.
എന്തായാലും കാജല്‍ തന്റെ വരനെ കണ്ടെത്തിയെന്നാണ് സൂചന. അതാരാണെന്ന് നടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടൊന്നുമില്ല. വിവാദമായ പ്രണയ ഗോസിപ്പുകളൊന്നും കാജലിന്റെ പേരില്‍ ഇതുവരെയില്ല. വരനാരായിരിക്കും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍
തമിഴില്‍ പാരീസ് പാരീസ് എന്ന ചിത്രമാണ് കാജലിന്റേതായി റിലീസിനൊരുങ്ങുന്നത്. ബോളിവുഡില്‍ ഹിറ്റായ ക്വീനിന്റെ റീമേക്കാണ് പാരീസ് പാരീസ്.
Discussion about this post