സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയി ഒരുക്കിയ ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ‘എന്താണീ മൗനം’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് കാര്‍ത്തികും ഷാരോണ്‍ ജോസഫും ചേര്‍ന്നാണ്. ജിസ് ജോയിയുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ്ജാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ്-ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.
രഞ്ജി പണിക്കര്‍, സിദ്ദിഖ്, ശാന്തി കൃഷ്ണ, ബാലു വര്‍ഗീസ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എകെ സുനിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post