മറയൂര്‍: കളക്ടര്‍ക്ക് വ്യത്യസ്ത നിവേദനവുമായി കര്ഷകന്. തങ്ങളുടെ ഗ്രാമത്തില്‍ സര്‍ക്കാരിന്റെ മദ്യവില്പനശാല ഇല്ല. അതിനാല്‍ ദൂരെയുള്ള മദ്യശാലകളില്‍ പോകാന്‍ സൗജന്യ ബസ് പാസ് നല്‍കണമെന്നാണ് കര്‍ഷകന്റെ ആവശ്യം. തമിഴ്നാട് ഈറോഡ് ജില്ലയിലെ വെള്ളോട്ടം വസന്തപുരം സ്വദേശിയായ കര്ഷകന് ചെങ്കോട്ടയ്യന് ആണു ബസ് പാസിനായി ഈറോഡ് കലക്ടര്‍ക്കു അപേക്ഷ നല്‍കിയത്.
നിലവില്‍ ദൂരെയുള്ള മദ്യഷോപ്പിലേക്ക് ബൈക്കിലാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ മദ്യപിച്ച് വരുമ്പോള്‍ പോലീസ് പിടികൂടി പലതവണ പിഴ അടപ്പിച്ചു. തന്റെ ഗ്രാമത്തില്‍ മദ്യഷോപ് തുടങ്ങുകയോ മദ്യം വാങ്ങാന്‍ പോകാനുള്ള ബസ് പാസ് അനുവദിക്കുകയോ ചെയ്യണമെന്നതാണ് ചെങ്കോട്ടയ്യന്റെ ആവശ്യം.
Discussion about this post