മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവില്‍ ജാക്കിയ്ക്ക് ജീവന് പൊലിഞ്ഞു, പിന്നാലെ മൂര്‍ഖനും ചത്തു. കുമരകത്ത് വട്ടപ്പറമ്പ് ലിജുവിന്റെ 4 വയസ്സുള്ള ജാക്കി എന്ന നായയും മൂര്‍ഖന്‍ പാമ്പുമാണു പോരാട്ടത്തിന്റെ അന്ത്യത്തില്‍ ജീവന് പൊലിഞ്ഞത്. ഇന്നലെ വൈകിട്ട് 4നാണ് സംഭവം. വീടിന്റെ പിന്നിലാണ് ജാക്കിയുടെ കൂട്. ജാക്കിയെ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണു മൂര്‍ഖന്റെ വരവ്
പാമ്പിനെ കണ്ട പാടെ ജാക്കി ചാടി വീണു. മൂര്‍ഖനും വിട്ടു കൊടുക്കാന്‍ ഭാവമില്ലായിരുന്നു. ഇരുവരും മല്പിടിത്തമായി. ഇടയ്ക്കു മൂര്‍ഖന്‍ പത്തി വിടര്‍ത്തി ജാക്കിയ കൊത്തുന്നുണ്ടായിരുന്നു. ജാക്കിയും മൂര്‍ഖനെ കടിച്ചു വലിച്ചു കൊണ്ടിരുന്നു. എന്നാല്‍ കെട്ടിയിട്ടിരുന്നതിനാല്‍ ജാക്കിയ്ക്ക് ഓടാന്‍ സാധിച്ചില്ല. സമയം പിന്നിടും തോറും ജാക്കിയുടെയും മൂര്‍ഖന്റെയും പോരാട്ട വീര്യം കുറഞ്ഞു. ഒടുവില്‍ മുര്‍ഖന്റെ കടിയേറ്റ ജാക്കിയുടെ ശ്വാസം നിലച്ചു. പിന്നാലെ മൂര്‍ഖന്റെ കഥയും കഴിഞ്ഞു.
Discussion about this post