ശങ്കര്‍-രജനികാന്ത് കൂട്ടിക്കെട്ടില്‍ പിറന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ നേടിയത് റെക്കോര്‍ഡ് കളക്ഷന്‍. 500 കോടിയലധികം രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ഹിന്ദി വിതരണാവകാശമുള്ള കരണ്‍ ജോഹറാണ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇന്ത്യയിലെ ചരിത്രം ആവര്‍ത്തിക്കാനായി മെയ് മാസത്തില്‍ ചൈനയില്‍ 56,000 തീയ്യേറ്ററുകളില്‍ 2.0 പ്രദര്‍ശനത്തിനെത്തുമെന്ന് ചിത്രം വിതരണത്തിനെത്തിച്ച ലിക്ക പ്രൊഡക്ഷന്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ ചൈനയില്‍ 47,000ലധികം 3ഡി സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ വിദേശമെന്ന റെക്കോര്‍ഡ് 2.0യ്ക്ക് സ്വന്തമാകും. ചൈനയിലെ പ്രധാന നിര്‍മ്മാണ വിതരണ കമ്പനികളിലൊന്നായ എച്ച്വൈ മീഡിയയാണ് 2.0 ചൈനയിലെത്തുക്കുന്നത്.
ഏറ്റവും കൂടുതല്‍ സ്ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡും റിലീസ് ചെയ്ത ആഴ്ച്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയെന്ന ചിത്രമെന്ന ഖ്യാതിയും ഇതിനകം 2.0 സ്വന്തമാക്കി കഴിഞ്ഞു. ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് 2.0 റിലീസ് ചെയ്തത്.
A box office PHENOMENA!!!! 500 crores worldwide!!!!! We at @DharmaMovies are so proud to be associated with the HINDI version of this movie marvel!!!! @shankarshanmugh #RAJNISIR @akshaykumar @LycaProductions pic.twitter.com/JNJaeCaR1X
— Karan Johar (@karanjohar) December 6, 2018
Discussion about this post