കൊച്ചി: ശബരിമലയലെ നിരോധനാജ്ഞ തീര്‍ത്ഥാടകര്‍ക്ക് തടസമല്ലെന്ന് ഹൈക്കോടതി. ഹൈക്കോടതി നയോഗിച്ച മൂന്നംഗ നിരീക്ഷണസമിതി ഇക്കാര്യം അറിയിച്ചുവെന്നും കോടതി പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞയെ ശക്തമായി ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിരോധനാജ്ഞയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.
അതേസമയം ഉചിതമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പത്തനംതിട്ട എഡിഎം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Discussion about this post