അഡ്ലെയ്ഡ്: തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യദിനം കളി തുടങ്ങിയപ്പോള്‍ ഇന്ത്യ 27 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെടുത്തു.
കെഎല്‍ രാഹുല്‍ (2), മുരളീ വിജയ് (11), വിരാട് കോഹ്ലി (3), അജിങ്ക്യ രഹാനെ (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്കു നഷ്ടമായത്.
കെഎല്‍ രാഹുലിനെ പുറത്താക്കി ഹസല്‍വുഡാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ട് പിന്നാലെ മുരളി വിജയിയെ സ്റ്റാര്‍ക്ക് മടക്കി. കോഹ്ലിയെ കുമ്മിന്‍സും രഹാനയെ ഹസല്‍വുഡും പുറത്താക്കി. പൂജാരയും രോഹിത് ശര്‍മയുമാണ് ഇപ്പോള്‍ ക്രീസില്‍.
Discussion about this post