ബുലന്ദ്ഷഹര്‍: തന്റെ ഭര്‍ത്താവിന് നീതി കിട്ടണമെങ്കില്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊല്ലണം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് സുബോധ് കുമാര്‍ സിങിന്റെ ഭാര്യ രഞ്ജിനി റാത്തോറിന്റെ വികാര നിര്‍ഭരമായ വാക്കുകളാണിവ. സംഭവത്തില്‍ കുറ്റക്കാര്‍ രക്ഷപ്പെടുകയാണെങ്കില്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്നും രഞ്ജിനി മാധ്യമങ്ങളോട് പ്രതികരിച്ചു. കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് നേരിട്ട് ശിക്ഷ വിധിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ആഗ്രഹിക്കുന്നെന്ന് അവര്‍ പറഞ്ഞു.
ആത്മാര്‍ത്ഥതയോടെ തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചയാളാണ് തന്റെ ഭര്‍ത്താവെന്നും നേരത്തെ ആക്രമണങ്ങള്‍ നടന്നപ്പോഴും ധീരതയോടെ അദ്ദേഹം അത് നേരിട്ടെന്നും. രണ്ട് തവണയാണ് അദ്ദേഹത്തിനു നേരേ വെടിവയ്പ്പുണ്ടായത്. അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നൊടുക്കിയാല്‍ മാത്രമേ എനിക്ക് നീതി കിട്ടൂ. എന്നുമായിരുന്നു രഞ്ജിനി പ്രതികരിച്ചത്.
എന്റെ ഭര്‍ത്താവ് ധീരനായ ഓഫിസറായിരുന്നു. സഹപ്രവര്‍ത്തകരെ മുമ്പില്‍ നിന്നു നയിക്കുന്നയാള്‍. എന്നാല്‍ സംഭവസമയത്ത് സമര്‍ത്ഥമായി സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കയ്യൊഴിഞ്ഞു. മരണത്തിന് ഏര്‍പ്പിച്ചു കൊടുത്തു രഞ്ജിനി പറയുന്നു. എന്റെ ഭര്‍ത്താവിന്റെ കൊലയാളികളെ എന്റെ മുന്നില്‍ കൊണ്ടു വരൂ… ഈ കൈകള്‍ കൊണ്ട് ഞാന്‍ ശിക്ഷ നടപ്പാക്കാം.
സംഭവത്തെകുറിച്ച് ഭാര്യ പറയുന്നു…
രാവിലെ ഏഴുമണിക്ക് അറിയാത്ത ഒരു നമ്പറില്‍ നിന്ന് പാടത്ത് 25 പശുക്കളുടെ അവശിഷ്ടം കണ്ടെന്ന് ഭര്‍ത്താവിന് ഫോണ്‍ വന്നു. അവിടെ ചെന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. പശുക്കളുടെ തല കയറില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. നേരത്തെ അതവിടെ ഉണ്ടായിരുന്നില്ല. അരമണിക്കൂറിനകം വലിയ ആള്‍ക്കൂട്ടം അവിടെ എത്തിച്ചേരുകയാണുണ്ടായതെന്ന് പ്രീതി പറഞ്ഞു. സംഭവത്തില്‍ അറസ്റ്റ് ഭയന്ന രാജകുമാര്‍ ചൗധരി ഇപ്പോള്‍ ഒളിവിലാണ്.
പോലീസ് ഡ്രൈവര്‍ മൊഴി..
സംഭവത്തിന് ശേഷം അതിര്‍ത്തി മതിലിനടുത്ത് സുബോധ് കുമാര്‍ സിങ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തെ പൊക്കിയെടുത്ത് ഞാന്‍ പോലീസ് ജീപ്പിലേയ്ക്ക് ഇട്ടു. വണ്ടിയെടുക്കാന്‍ നോക്കുമ്പോള്‍ ഒരു കൂട്ടം ആള്ക്കാര് ജീപ്പിനു നേരേ കല്ലെറിയുകയായിരുന്നുവെന്നും പിന്നീട് തങ്ങള്‍ക്കെതിരെ വെടിവയ്ക്കാന്‍ ഒരുങ്ങുകയായിരുന്നുവെന്നും സ്വന്തം ജീവന് രക്ഷിക്കാന്‍ ജീപ്പ് ഇട്ടിട്ട് ഓടുക മാത്രമേ തരമുണ്ടായിരുന്നുളളൂ. കരിമ്പുവയലില്‍ മറഞ്ഞിരുന്നാണ് അവര്‍ വെടിവച്ചത്. തലയ്ക്ക് വെടിയേറ്റായിരുന്നു സുബോധ് കുമാറിന്റെ മരണം. അന്നു തന്നെ രണ്ട് തവണയാണ് ആക്രമണം നടന്നത്.
Discussion about this post