തിരുവനന്തപുരം: വനിതാ മതിലിന് ശബരിമല യുവതി പ്രവേശനവുമായി ബന്ധമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അതേസമയം നിലപാടില്‍ മാറ്റമില്ലെന്നും എസ്എന്‍ഡിപി ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. നവോത്ഥാന മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് എതിരെയാണ് വനിതാ മതിലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതില്‍ യുവതികളുടെ ക്ഷേത്ര പ്രവേശനം ഉള്‍പ്പെടില്ല. ക്ഷേത്രപ്രവേശനം ഉള്‍പ്പെട്ടിരുന്നെങ്കില്‍ എസ്എന്‍ഡിപി വനിതാ മതിലുമായി സഹകരിക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post