കൊച്ചി: ശബരിമല വിഷയത്തില്‍ അനാവശ്യമായ ആരോപണം ഉന്നയിച്ചതിന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പിഴയും. ശബരിമലയിലെ പോലീസ് നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി.
കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പോലീസ് അപമാനിച്ചുവെന്ന് കാട്ടി ബി ജെ പി കേന്ദ്ര നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന് നല്കിയ ഹര്‍ജി രൂക്ഷ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളി. അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു. വികൃതമായ ആരോപണമാണ് ശോഭ സുരേന്ദ്രന്റേതെന്ന് കോടതി വിമര്‍ശിച്ചു.
ഹര്‍ജി നിയമപരമായി എവിടെയും നിലനില്‍ക്കില്ല. ഹര്‍ജിക്കാരി എവിടെയും പരാതിയും നല്‍കിയിട്ടില്ല. കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന് ഉന്നയിച്ചത് എന്ന് വിമര്‍ശിച്ച കോടതി വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ബിജെപി നേതാവിന് മുന്നറിയിപ്പ് നല്കി. അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുത്. പ്രസക്തമല്ലാത്ത കാര്യങ്ങളാണ് നിങ്ങള്‍ പറയുന്നത്. അതിനെ ഹര്‍ജിയുമായി കൂട്ടിവായിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
ശോഭാ സുരേന്ദ്രനില്‍ നിന്ന് പിഴയായി ഈടാക്കുന്ന 25,000 രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കോടതിയുടെ അതിരൂക്ഷ വിമര്‍ശനങ്ങളെത്തുടര്‍ന്ന് ശോഭ സുരേന്ദ്രന് ഹര്‍ജി പിന്‍വലിച്ചു. മാപ്പ് ചോദിക്കുന്നുവെന്നും അവര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ഹൈക്കോടതി നടപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തയിരിക്കുന്നത്. ശോഭാ സുരേന്ദ്രനെ ട്രോളി നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്.
‘ മുതലും പശിലയും കൂട്ടുപലിശയും ചേര്‍ത്ത് നന്നായി കലക്കിക്കൊടുത്തിട്ടുണ്ടെന്നും സ്ഥിരമായി ചാനല്‍ ചര്‍ച്ച കാണുന്ന ജഡ്ജിയായിരിക്കും പിഴ വിധിച്ചതെന്നും പറഞ്ഞാണ് പലരും ശോഭാ സുരേന്ദ്രനെ ട്രോളുന്നത്. ഏതായാലും ജഡ്ജിയുടെ ഷൂ മുടക്കില്ലാതെ പോളീഷ് ചെയ്ത് കിട്ടിയെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.’
‘ഹൈക്കോടതിയിലേക്ക് നാമജപ ഘോഷയാത്രയുണ്ടോ ആവോ” എന്നാണ് ചിലരുടെ ട്രോള്‍.
”സാക്ഷാല്‍ അയ്യപ്പന് ബിജെപിക്കാര്ക്കെതിരാണ്. അതുകൊണ്ടല്ലേ അവര്‍ പിണറായി വിജയനെ കാണുന്നിടത്തൊക്കെ സ്വാമിയേ അയ്യപ്പോ എന്ന് വിളിക്കുന്നത് ‘എന്ന് മറ്റുചിലര്‍ പറയുന്നു.
”ഇതിപ്പം മര്യാദയ്ക്ക് ശബരിമലയില്‍ കാണിക്ക ഇട്ടിരുന്നെങ്കില്‍ കഴകകാരുടെയും പോറ്റിമാരുടെയും പട്ടിണി മാറുമായിരുന്നു…അയ്യപ്പന് സന്തോഷവും ആകുമായിരുന്നു. കോടതിയില്‍ ആയത് കൊണ്ട് സര്‍ക്കാര്‍ ഖജനാവിലേക്ക് നേരിട്ട് പോകുമല്ലോ സ്വാമിക്ക് സര്‍ക്കാരിനോടുള്ള ഇഷ്ടം നോക്കിയേ…’.
”അപ്പോള്‍ അയ്യപ്പന് അങ്ങനെ പക്ഷഭേദം ഒന്നും ഇല്ലാലേ… എല്ലാവര്ക്കും വാരിക്കോരി കൊടുക്കുന്നുണ്ട്”- എന്നിങ്ങനെയാണ് ചില കമന്റുകള്‍.
ശോഭാ സുരേന്ദ്രന്റെ വാര്‍ത്ത നല്കുന്ന ജനം ടിവിയേയും ചിലര്‍ ട്രോളുന്നുണ്ട്.
‘25000രൂപയും പ്രശസ്തിപത്രവും കോടതി ശോഭയ്ക്കു കൊടുത്തു എന്നാണല്ലോ ജനം ടിവിയില്‍ വാര്‍ത്ത വന്നത്. പോകുമ്പോള്‍ പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്തുവത്രേ..” എന്നായിരുന്നു ട്രോള്‍.
ശോഭ സുരേന്ദ്രന് ശബരിമലയില്‍ കാണിക്കായിടേണ്ട പറഞ്ഞ് നാക്ക് ഉള്ളിലിട്ടെ ഉള്ളു ദാ പോണു 25,000 കൂടാതെ മാപ്പും.. സ്വാമി ശരണം.
Discussion about this post