അബുദാബി: മലയാളികള്‍ യുഎഇ ഭരണാധികാരികളോട് തങ്ങളുടെ കടപ്പാട് കാണിക്കുന്നത് ഇപ്പോള്‍ വൈറലാണ്. സ്വന്തം മക്കള്‍ക്ക് പലരും ഭരണാധികാരിയുടെ പേര് ഇടുന്നു. ഇപ്പോള്‍ ഇതാ സ്വന്തം വാഹനത്തില്‍ യുഎഇ ഭരണാധികാരികളുടെ ചിത്രവും ദേശീയ പതാകയും ആലേഖനം ചെയ്തിരിക്കുകയാണ് ഈ യുവാക്കള്‍
കൊല്ലം സ്വദേശി എയ്ജാസ് നാസര്‍, കാസര്‍കോട് ഉദുമ കാപ്പില്‍ സ്വദേശി അമീര്‍ തുടങ്ങി ഇത്തരക്കാരുടെ പട്ടിക നീളും. വന്‍ തുക മുടക്കി അലങ്കരിച്ച വാഹനത്തില്‍ ദേശീയ ദിന പരേഡില്‍ പങ്കെടുത്ത് സ്വദേശികള്‍ക്ക് പിറന്നാള്‍ ആശംസ കൈമാറുന്നതോടെ ഇവര്‍ സംതൃപ്തരായി. രാജ്യസ്നേഹത്തിന് മുന്നില്‍ കാശ് നോക്കിയില്ലെന്ന് അമീര്‍ പറഞ്ഞു.
പ്രവാസികളോട് യുഎഇ കാണിക്കുന്ന സ്നേഹവായ്പിനുള്ള നന്ദിപ്രകടനം കൂടിയാണിതെന്ന് യുഎഇയില്‍ ജനിച്ചു വളര്‍ന്ന കൊല്ലം പോളെതോട് സ്വദേശിയും ഒയാസിസ് കാര്‍ സര്‍വീസസ് മാനേജരുമായ എയ്ജാസ് നാസര്‍ പറഞ്ഞു. ക്രൈസ്ലര്, ഹോണ്ട അക്കോഡ് വാഹനങ്ങളില്‍ ഗ്രാഫിക്സ് സ്റ്റിക്കര്‍ പതിച്ച് രാജ്യത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കാളിയാവുകയായിരുന്നു ഇദ്ദേഹം
കാസര്‍ഗോട് ഉദുമ കാപ്പില്‍ സ്വദേശിയായ അമീര്‍ വര്‍ഷങ്ങളായി കാര്‍ അലങ്കരിച്ചുവരുന്നു.
പ്രവാസി മലയാളികളുടെ ഈ സ്നേഹപ്രകടനത്തില്‍ കാര്‍ മോടിപിടിപ്പിക്കുന്ന വര്‍ക് ഷോപ്പുകള്‍ക്കും ചാകരക്കാലം കൂടിയാണ്.
Discussion about this post