ചെങ്ങന്നൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് എതിരെയുളള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത വഴി തടയല്‍ പ്രക്ഷോഭം ഇന്ന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റേതുള്‍പ്പെടെ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിക്കാനാണ് ഇവരുടെ നീക്കം.
ഇന്ന് മുഖ്യമന്ത്രി ചെങ്ങന്നൂരിലെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ വാഹനം തടയും എന്ന് ബിജെപി നേരത്തെ അറിയിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലെക്കെത്തുന്ന തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്, ജി സുധാകരന്, പി തിലോത്തമന് എന്നിവരുടെ വാഹനങ്ങളും തടയും. ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരാണ് വാഹനം തടയുക.
ശബരിമലയിലെത്തിയ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ രണ്ടാഴ്ചയോളമായി കെ സുരേന്ദ്രന് ജയിലിലാണ്
Discussion about this post