ആസാം: ആസാമില്‍ രാങ്കിയ-ദെക്കാര്ഗോണ് ഇന്റര്‍സിറ്റി എക്സ്പ്രസിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആസാമിലെ ഉദല്‍ഗുരിയിലെ ഹരിസിങ്ക റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു സ്ഫോടനം സംഭവിച്ചത്. ട്രെയിനിലെ സെക്കന്‍ഡ് ക്ലാസ് കോച്ചിലുണ്ടായിരുന്ന യാത്രികര്‍ക്കാണ് പരിക്കേറ്റത്. ഇവരെ റെയില്‍വേ ഡോക്ടര്‍മാര്‍ തന്നെ എത്തി പരിശോധിച്ചു.
പരിക്കേറ്റവരില്‍ രണ്ട് പേരെ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിട്ടയച്ചതായി നോര്‍ത്ത് ഈസ്റ്റ് റെയില്‍വേ വക്താവ് പറഞ്ഞു. ഒരാളുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post