ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചോദ്യം ചെയ്ത് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡിക്ക് ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വം പോലും അറിയില്ലെന്നും രാഹുല്‍ ആരോപിച്ചു. എന്താണ് ഹിന്ദുത്വത്തിന്റെ സത്ത എന്താണ് ഭഗവത് ഗീതയില്‍ പറയുന്നത് ഈ വിവരങ്ങളെല്ലാം എല്ലാവര്‍ക്കുമറിയാം, അത് നിങ്ങള്‍ക്ക് ചുറ്റിലുമായുണ്ട്. നമ്മുടെ പ്രധാനമന്ത്രി പറയുന്നു അദ്ദേഹം ഹിന്ദുവാണെന്ന്. എന്നാല്‍ അദ്ദേഹത്തിന് ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ പോലും മനസിലാക്കാന്‍ കഴിയുന്നില്ല. ഏതു തരം ഹിന്ദുവാണ് അദ്ദേഹം” രാഹുല്‍ ഗാന്ധി ചോദിക്കുന്നു. ഉദയ്പൂരില്‍ ബിസിനസുകാരുടെയും ഉദ്യോഗസ്ഥരുടെയും സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡി വിശ്വസിക്കുന്നത് അദ്ദേഹത്തിന് എല്ലാകാര്യങ്ങളെ കുറിച്ചും വ്യക്തമായി അറിയാമെന്നും ലോകത്തെ മുഴുവന്‍ ജ്ഞാനവും അദ്ദേഹത്തിന്റെ മസ്തിഷ്കത്തില്‍ നിന്നും വരുന്നുവെന്നുമാണ് രാഹുല്‍ പരിഹസിക്കുന്നു.
നേരത്തെ, മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന യുപിഎ ഭരണകാലത്ത് മൂന്ന് മിന്നലാക്രമണങ്ങള്‍ ഇന്ത്യന്‍ സൈന്യം നടത്തിയെന്ന് മേവാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. മിന്നലാക്രമണങ്ങളെ കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. സൈന്യത്തെ ആരുടെയും നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. സൈന്യത്തിന്റെ തീരുമാനമായ മിന്നാലാക്രമണങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post