തിരുവനന്തപുരം:വിദേശമദ്യത്തിന്റെ വില കുറയുന്നു. പ്രളയത്തെ തുടര്‍ന്ന് അധികവരുമാനം കണ്ടെത്താന്‍ വേണ്ടി വര്‍ധിപ്പിച്ച മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി പിന്‍വലിച്ചതാണ് വില കുറയാന്‍ കാരണം. 23 ശതമാനമായിരുന്ന മദ്യത്തിന്റെ എക്സൈ് ഡ്യൂട്ടി പ്രളയത്തെ തുടര്‍ന്ന് 27 ശതമാനമാക്കി വര്‍ധിപ്പിച്ചിരുന്നു. ഇതാണ് പിന്‍വലിച്ചിരിക്കുന്നത്.
ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കേരള സ്റ്റേറ്റ് ബീവറേജസ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. മദ്യവില വര്‍ധനവിലൂടെ സമഹാരിക്കുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കാനായിരുന്നു തീരുമാനം.
Discussion about this post