മുസാഫര്‍പുര്‍: ബിഹാര്‍ മുസാഫര്‍പുരിലെ ജയിലിലെ തടവുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ശുചിമുറിയില്‍ ഇട്ടാണ് കൂട്ടമാനഭംഗം ചെയ്തത്. സംഭവത്തിലെ പ്രതി പോലീസുകാരെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു.
നവംബര്‍ 14 ന് രാത്രി ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് തടവുകാരിയെ മാനഭംഗപ്പെടുത്തിയത്. ആശുപത്രിയില്‍ നിന്ന് തിരികെയെത്തിയ ശേഷം സഹതടവുകാരിയോട് പീഡനം തുറന്ന് പറഞ്ഞതോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്. ജയില്‍ സുപ്രണ്ട് സംഭവം അറിഞ്ഞതോടെ അവര്‍ സംസ്ഥാന പോലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവം വിവാദമായതോടെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ട്വീറ്ററിലൂടെയാണ് പ്രതികരണം അറിയിച്ചത്. ഈ പീഡനം നടന്നത് മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ഭരണപരാജയത്തിന്റെ പ്രതിഫലമാണിതെന്നും തേജസ്വി കുറിച്ചു.
Breaking: मुज़फ़्फ़रपुर के अस्पताल में ईलाजरत महिला क़ैदी के साथ नीतीश जी के अधीन दो पुलिसकर्मियों ने बलात्कार किया। अब बिहार में पुलिसकर्मी क़ैद में ही बलात्कार कर रहे है। यही है नीतीश जी का राक्षसी सुशासन।
यह नीतीश जी द्वारा प्रायोजित प्रशासनिक अमानवीय क्रूरता की पराकाष्ठा है।
— Tejashwi Yadav (@yadavtejashwi) November 30, 2018
Discussion about this post