ന്യൂഡല്‍ഹി: സുപ്രീംകോടതി ജസ്റ്റിസ് പദവിയിലെ അവസാന ദിനമായിരുന്നു ജസ്റ്റിസ് കുര്യന് ജോസഫിന് ഇന്ന്. 2013ല്‍ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റ അദ്ദേഹം യാത്രയയപ്പ് വേളയില്‍ ഇങ്ങനെ പറഞ്ഞു,’നിങ്ങള്‍ പുഞ്ചിരിച്ചാല്‍ മറ്റുള്ളവരും നിങ്ങളോട് പുഞ്ചിരിക്കും. അങ്ങനെ ചിരികള്‍ മായാതിരിക്കും. കാരണം പുഞ്ചിരിയോട് കൂടിയാകുമ്പോള്‍ ജീവിതത്തിന് മൂല്യം കൂടും’.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ കോടതിയില്‍ ആയിരുന്നു ജസ്റ്റിസ് കുര്യന് ജോസഫിന്റെ അവസാന ദിനത്തിലെ സിറ്റിംഗ്. കേസുകള്‍ പരിഗണിച്ചു കഴിഞ്ഞശേഷം സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പില്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെ ‘ജസ്റ്റിസ് കുര്യന് ജോസഫിന്റെ പുഞ്ചിരി കോടതിക്ക് ഇനി മുതല്‍ മിസ് ചെയ്യും’.
മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ‘ജസ്റ്റിസ് കുര്യന് ജോസഫിന് പകരം വരുന്നയാള്‍ക്കും ഇതേ പുഞ്ചിരി ഉറപ്പാക്കാന്‍ ചീഫ് ജസ്റ്റിസ് പരിശ്രമിക്കണമെന്നും’. വികാസ് സിംഗ് (ബാര്‍ അസോസിയേഷന് പ്രസിഡന്റ്) ‘ജസ്റ്റിസ് കുര്യന് ജോസഫാണ് സുപ്രീം കോടതിയിലെ ഏറ്റവും ജനപ്രിയ ജഡ്ജിയെന്നും’ പറഞ്ഞു.
ഏറ്റവും മികച്ച ജഡ്ജിയായിരുന്നു ജസ്റ്റിസ് ജോസഫ് എന്ന് അഡ്വ രാജീവ് ധവാന് അഭിപ്രായപ്പെട്ടു. അഡ്വ ഇന്ദിരാ ജയ്സിംഗ് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഉറച്ചു നിന്ന ജഡ്ജിയാണ് ജസ്റ്റിസ് ജോസഫ്, മാനുഷിക പരിഗണനയോടെയും അനുകമ്പയോടെയുമാണ് അദ്ദേഹം കേസുകള്‍ പരിഗണിച്ചതെന്നും പറഞ്ഞു.
ഇവര്‍ക്കുളള മറുപടിയായി ജസ്റ്റിസ് കുര്യന് ജോസഫ് നിങ്ങള്‍ പുഞ്ചിരിച്ചാല്‍ മറ്റുള്ളവരും നിങ്ങളോട് പുഞ്ചിരിക്കും. അങ്ങനെ ചിരികള്‍ മായാതിരിക്കും. കാരണം പുഞ്ചിരിയോട് കൂടിയാകുമ്പോള്‍ ജീവിതത്തിന് മൂല്യം കൂടും എന്ന് പറഞ്ഞു.
Discussion about this post