പമ്പ: പമ്പയില്‍ നടത്തിയ പ്രളയാനന്തര നിര്‍മ്മാണങ്ങള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സി പണം വാങ്ങിയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.
കേരളം കണ്ട മഹാപ്രളയത്തില്‍ പമ്പയ്ക്ക വലിയ നാശനഷ്ടമാണ് സംഭവിച്ചത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തകര്‍ന്ന പമ്പയില്‍ 25 കോടിയോളം രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. എന്നാല്‍ ഇവിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സി പണം വേണ്ടെന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് പത്മകുമാര്‍ പറഞ്ഞു.
പ്രളയാനന്തര പുനര്‍നിര്‍മാണം ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ചതിനെയും വിമര്‍ശിച്ചവര്‍ ഉണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
Discussion about this post