കുമളി: കുമളിയില്‍ കുരങ്ങുകളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. സ്ഥലം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നേരം ശല്യവും കടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തേക്കടിയില്‍ എത്തിയ യുവതിയെ കുരങ്ങ് കടിച്ച് പറിച്ചു. മുംബൈ സ്വദേശിനിയായ സ്നേഹാ ഗുസറി (50)നാണ് പരിക്കേറ്റത്.
ഭര്‍ത്താവ് സന്തോഷ് ഗുസറിനൊപ്പം ബോട്ട് ലാന്‍ഡിങ്ങില്‍ ടിക്കറ്റെടുത്തശേഷം കാത്തുനിന്നപ്പോഴാണ് കുരങ്ങിന്റെ കടിയേറ്റത്. കൈയില്‍ കരുതിയിരുന്ന ഭക്ഷണപ്പൊതി കുരങ്ങ് തട്ടിയെടുക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് കുരങ്ങ് ആക്രമിച്ചത്. ഇവരെ വനംവകുപ്പിന്റെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
ഇതിനു മുമ്പ് ഒരു കുട്ടിയെയും രണ്ടു വിദേശികളെയും കുരങ്ങ് ആക്രമിച്ചിരുന്നു. തേക്കടിയില്‍ തുടര്‍ച്ചയായി കുരങ്ങിന്റെ ആക്രമണം നടക്കുമ്പോഴും വനപാലകര്‍ ഇതിനു പരിഹാര നടപടികള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാവുകയാണ്.
Discussion about this post