തിരുവനന്തപുരം: ചെങ്കൊടിയുടെ തണലിലേക്ക് തീവ്ര മുസ്ലീം ലീഗ് സഹയാത്രികയായ ഡോ. ഷീനാ ഷുക്കൂറും… മഹാത്മാഗാന്ധി സര്‍വകലാശാലാ മുന്‍ പ്രൊ വൈസ് ചാന്‍സലറായിരുന്നു ഷീനാ ഷുക്കൂര്‍. സിപിഎം പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സാംസ്കാരികസമിതിയുടെ വനിതാസമ്മേളനത്തില്‍ ഡോ. ഷീന ഷുക്കൂര്‍ അതിഥി ആയതാണ് വാര്‍ത്ത പുറം ലോകം അറിയാന്‍ ഇടയായത്.
സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ ബൃന്ദാ കാരാട്ടാണ് ഉദ്ഘാടനം ചെയ്തചടങ്ങില്‍ പങ്കെടുത്തതിനു പിന്നാലെ പാര്‍ട്ടിയെ അവര്‍ വാനോളം പുകഴിത്തിയിരുന്നു. മാത്രമല്ല സിപിഎം ജില്ലാ സെക്രട്ടറിയായ പി ജയരാജനെ അനുകൂലിച്ച് നവമാധ്യമങ്ങളില്‍ കുറിപ്പെഴുതിയതിന് മുസ്ലിം ലീഗ് സംഘടനാ നടപടിയെടുത്ത അഡ്വ. സി ഷുക്കൂറാണ് ഡോ. ഷീനയുടെ ഭര്‍ത്താവ്.
മുന്‍ പബ്ലിക് പ്രോസിക്യൂട്ടറായ ഷുക്കൂര്‍ മുസ്ലിം ലീഗ് അഭിഭാഷക സെല്ലായ അഭിഭാഷക ലീഗ് കാസര്‍ക്കോട് ജില്ലാ പ്രസിഡന്റായിരുന്നു. എന്നാല്‍ പി ജയരാജനെ പ്രശംസിച്ചതിനെത്തുടര്‍ന്ന് ആ സ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നു.
Discussion about this post