മംഗളൂരു: സഹപ്രവര്‍ത്തകനോടൊപ്പം ബീച്ചിലെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു. കാമുകനായ യുവാവിനെ കെട്ടിയിട്ടാണ് എഴംഗ സംഘം യുവതിയെ ആക്രമിച്ച് ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ 14 ഉം 17 ഉം വയസ്സ് പ്രായമുള്ള രണ്ടു പേരടക്കം ആറുപേരെയാണ് അറസ്റ്റു ചെയ്തത്. ഒരാള്‍ ഒളിവിലാണ്.
ബണ്ട്വാള്‍ സ്വദേശിനിയാണു മംഗളൂരു പനമ്പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചില്‍വെച്ച് അതിക്രമത്തിന് ഇരയായത്. നവംബര്‍ 18ന് ഉച്ചകഴിഞ്ഞാണു സംഭവം. യുവതി സംഭവത്തില്‍ പരാതി നല്‍കിയിരുന്നില്ല.
എന്നാല്‍, ബീച്ചില്‍ കൂട്ടമാനഭംഗം നടന്നെന്നു മൂന്നുനാലു ദിവസമായി അഭ്യൂഹം പരന്നിരുന്നു. ഇതിന് പിന്നാലെ പോലീസ് സ്വമേധയാ നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച വൈകിട്ട് യുവതിയെ തിരിച്ചറിഞ്ഞു മൊഴിയെടുത്തത്.
തുടര്‍ന്നു പ്രതികളെ പിടികൂടിയതോടെയാണു സംഭവം പുറത്തറിയുന്നത്. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയും സഹപ്രവര്‍ത്തകനായ യുവാവും ബീച്ചില്‍ എത്തിയപ്പോഴായിരുന്നു സംഭവം. യുവാവിനെ കെട്ടിയിട്ടശേഷം യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതായാണു സൂചന.
Discussion about this post