ജീവിതത്തില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു ഇഷ്ട നടനോ, നടിയോ കാണും. തന്റെ പ്രിയ താരത്തെ ഒരിക്കല്ലെങ്കിലും നേരിട്ട് കാണുക എന്നത് പലരുടെയും സ്വപ്നമാണ്. അത്തരമൊരാളാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. മറ്റാരുമല്ല അതൊരു മുത്തശ്ശിയമ്മയാണ്. 106 വയസുള്ള ഈ മുത്തശ്ശിയുടെ ഇഷ്ടനടന് തെലുങ്ക് താരം മഹേഷ് ബാബുവാണ്. ഒരിക്കല്ലെങ്കിലും മഹേഷ് ബാബുവിനെ നേരിട്ട് കാണുക എന്നതായിരുന്നു സത്യവതി എന്ന മുത്തശ്ശിയുടെ ആഗ്രഹം. ഒടുവില്‍ താരത്തെ അവര്‍ കാണുക തന്നെ ചെയ്തു.
മഹേഷ് ബാബുവിനെ കാണാന്‍ വേണ്ടി കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് മുത്തശ്ശി താരത്തിന്റെ അടുത്തെത്തിയത്. രാജമുന്ട്രിയില് നിന്നും മഹേഷ് ബാബു അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് മുത്തശ്ശി എത്തിയത്.
പ്രിയ താരത്തെ നേരില്‍ കാണാനായി ലൊക്കേഷനില്‍ എത്തിയ മുത്തശ്ശി താരത്തിനൊപ്പം കുറച്ച് സമയം ചെലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്. താരത്തെ കണ്ട മുത്തശ്ശി സന്തോഷം അടക്കാനാവാതെ കൈകളില്‍ പിടിച്ച് സ്നേഹ മുത്തം നല്‍കുകയും ചെയ്തു. തന്റെ ആരാധികക്കൊപ്പമുള്ള ചിത്രം മഹേഷ് ബാബു ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
Discussion about this post