ശബരിമലയില്‍ പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് ജയിലിലായ ബിജെപി നേതാവ് കെ സുരേന്ദ്രനെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്ത്. നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ കെ സുരേന്ദ്രന് ജാമ്യം ലഭിക്കാതിരിക്കുകയും അതില്‍ ബിജെപിയുടെയും സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ളയുടെ നിലപാടിനെയുമാണ് ട്രോളന്മാര് ആഘോഷമാക്കിയത്.
കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. റാന്നി പരിസരത്തേക്ക് കടക്കരുതെന്ന് ഓര്‍ഡര്‍ ഉണ്ടായിരുന്നു. എന്നാല്‍ കണ്ണൂരില്‍ സുരേന്ദ്രനെതിരെ മറ്റൊരു കേസ് നിലവിലുള്ളതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് പ്രധാനമായും ട്രോളാകുന്നത്. ശബരിമല വിഷയത്തിലെ സംഘപരിവാറിന്റെ ഇടപെടലിനേയും കണക്കിന് ട്രോളുന്നുണ്ട്.
‘ഞങ്ങള്‍ ഇപ്പോള്‍ നാപ ജപം നിര്‍ത്തി ഇപ്പോള്‍ ഫുള്‍ ടൈം ജാമ്യജപം’ എന്നാണ് ഒരു ട്രോള്‍. ശബരിമലയിലെ സുരേന്ദ്രന്റെ മുന്‍ നിലപാടും സര്‍ക്കാറിനെ വെല്ലുവിളിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും വെച്ച് സോഷ്യല്‍ മീഡിയ കണക്കിന് പരിഹസിക്കുന്നുണ്ട്.
Discussion about this post