കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളില്ലാതെയാണ് മേള നടക്കുക. മൂന്ന് ദിവസം നീളുന്ന ശാസ്ത്രോത്സവത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 5584 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
പ്രവര്‍ത്തി പരിചയ മേള, സാമൂഹ്യശാസ്ത്ര മേള, ഗണിത-ഐടി മേളകള്‍ എന്നിവ നഗരത്തിലെ അഞ്ച് വേദികളിലായാണ് നടക്കുക. പങ്കെടുക്കുന്ന കുട്ടികള്‍ക്കായി പതിനൊന്ന് സ്കൂളുകളിലായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന എല്ലാ ഇനങ്ങളും ഇത്തവണയും മേളയിലുണ്ടാകും. എന്നാല്‍ യുപി വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇത്തവണ മത്സരത്തിനുണ്ടാവില്ല.
Discussion about this post