കല്‍പ്പറ്റ: വയനാട് ചുരത്തിന് പകരം റോഡ് എന്ന പദ്ധതി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണം.. വേറിട്ട പ്രതിഷേധ പ്രകടനവുമായി തൃശ്ശൂര്‍ സ്വദേശി രംഗത്ത്. സര്‍ക്കാര്‍ പദ്ധതിയിട്ട പടിഞ്ഞേറേത്തറ പൂഴിത്തോട് റോഡ് ആളുകള്‍ക്ക് വേഗം വിട്ടുകൊടുക്കണമെന്നാണ് നസീറിന്റെ ആവശ്യം. എന്നാല്‍ നാട്ടുകാരെ സംഘടിപ്പിച്ച് ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായി പാടികോണ്ടാണ് ഇയാള്‍ പ്രതിഷേധമറിയിച്ചത്.
പത്ത് വര്‍ഷമായിട്ടും റോഡിന്റെ പ്രവര്‍ത്തനം ഒന്നും പുരോഗമിക്കാത്ത സ്ഥിതി തുടരുന്നതോടെയാണ് ഈ പ്രതിഷേധം. നിരവധി തവണ നാട്ടുകാര്‍ സമരം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഏഴ് മണിക്കൂര്‍ നീണ്ട പരിപാടിക്കിടെ അയ്യായിരത്തലധികം പേരുടെ ഒപ്പുകല്‍ ശേഖരിച്ചു.
Discussion about this post