ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറുടെ ചുമതലയില്‍നിന്ന് നിര്‍ബന്ധിത അവധി നല്കി മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത് അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 29ലേക്ക് മാറ്റി. സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട രേഖകളിലെ വിവരങ്ങള്‍ കോടതിയിലെത്തും മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയതിനെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നിശിതമായി വിമര്‍ശിച്ചു.
നിങ്ങളാരും വാദം കേള്‍ക്കാന്‍ തന്നെ അര്‍ഹരല്ലെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. അലോക് വര്‍മക്കെതിരെ സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന നല്കിയ പരാതി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കമ്മീഷന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ വര്‍മക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ സുപ്രീംകോടതി പറഞ്ഞിരുന്നു.
ഇതേക്കുറിച്ച് സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരം അലോക് വര്‍മ തിങ്കളാഴ്ച വിശദീകരണം മുദ്രവെച്ച കവറില്‍ കൈമാറിയിട്ടുണ്ട്. വിശദീകരണത്തിന് കൂടുതല്‍ സാവകാശം വേണമെന്ന ആവശ്യം കോടതി അനുവദിച്ചിരുന്നില്ല.
Discussion about this post