അകാലത്തില്‍ നഷ്ടപ്പെട്ട അച്ഛന്റെയും സഹോദരന്റെയും ഓര്‍മ്മകള്‍ പങ്കുവച്ച് അവതാരകയും നടിയുമായ ആര്യ. തന്റെ മകള്‍ അച്ഛനും സഹോദനരനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ആര്യയുടെ കണ്ണീര്‍ക്കുറിപ്പ്. കഴിഞ്ഞ മാസമാണ് ആര്യയുടെ അച്ഛനും സഹോദരനും മരണമടഞ്ഞത്. ചിത്രത്തിനൊപ്പം വൈകാരികമായ ഒരു കുറിപ്പുമുണ്ട്.
ചിത്രത്തില്‍: എന്റെ അച്ഛന് (നാല് ദിവസം മുന്‍പ് അദ്ദേഹത്തെ നഷ്ടമായി) എന്റെ സഹോദരന് (ഒരു മാസം മുന്‍പ് അദ്ദേഹത്തെ നഷ്ടമായി) ഏറ്റവും പ്രിയപ്പെട്ട അവരോടൊപ്പം സന്തോഷത്തോടെയിരിക്കുന്ന എന്റെ മകള്‍… ഞാനേറെ ഇഷ്ടപ്പെടുന്ന ഈ ചിത്രം ഈ ദിവസങ്ങളില്‍ എന്നെ ഒരുപാട് വേദനിപ്പിക്കുന്നു… ഒന്ന് കണ്ണടച്ചു തുറക്കും മുന്‍പ് ജീവിതം എങ്ങനെയാണ് മാറി മറിഞ്ഞത്, ഇത് പ്രവചനാതീതമായിരുന്നു…
ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്നു നിങ്ങള്‍ക്ക് ഒരിക്കലും അറിയാന്‍ സാധിക്കില്ല. അതുകൊണ്ട് ഒരോ നിമിഷവും ജീവിക്കൂ. പിന്നില്‍ എന്ത് നടക്കുന്നുവെന്നോ ഇനിയെന്ത് സംഭവിക്കുമെന്നോ ചിന്തിച്ച് തല പുകയ്ക്കണ്ട. ഇതാണ് ഈ നിമിഷം… അത് ജീവിക്കൂ…
നിങ്ങളുടെ പ്രിയപ്പെട്ടവരെ അടുത്തേക്ക് ചേര്‍ത്ത് പിടിക്കൂ. സാധ്യമാകുന്ന ഓരോ സെക്കന്‍ഡും പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിക്കൂ… അങ്ങനെ ചെയ്താല്‍ ഭാവിയില്‍ ഖേദിക്കേണ്ടി വരില്ല, അവര്‍ ചുറ്റിലുമുണ്ടായിരുന്നപ്പോള് അവര്‍ക്കൊപ്പം നില്ക്കാന് സാധിച്ചില്ലെന്നത് മനസ്സിലൊരു മുറിവായി സൂക്ഷിക്കേണ്ടി വരില്ല… മറ്റേതു നഷ്ടങ്ങളേക്കാള്‍ വേദനയായിരിക്കും ആ മുറിവില്‍ നിന്നു നമുക്ക് ഉണ്ടാവുക” ആര്യ കുറിപ്പില്‍ പറയുന്നു.
Discussion about this post