ന്യൂഡല്‍ഹി: ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ ഫ്ളോറില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണ വാഹനമാണ് ഉപഗ്രഹവും വഹിച്ച് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.50 നാണ് വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. ഇന്ന് വൈകിട്ട് 5.08 ന് വിക്ഷേപണം നടന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നുവെങ്കിലും കാര്യമായ പ്രശ്നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല.
ഇന്ത്യയില്‍ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണിത്. 3423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -29ന് പത്തു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണുള്ളത്.
കശ്മീരിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാര്‍ത്താവിനിമയ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജിസാറ്റ്-29 സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു.
ജി സാറ്റ് 29 ഇന്ത്യന്‍ നിര്‍മിത ആശയ വിനിമയ ഉപഗ്രഹങ്ങളില്‍ മുപ്പത്തിമൂന്നാമത്തേതാണ്. 3,423 കിലോ ഭാരമുള്ള ഉപഗ്രഹത്തിലൂടെ ഇന്റര്‍നെറ്റ് സൗകര്യത്തിന്റെ ലഭ്യതയാണു ലക്ഷ്യമിടുന്നത്. ജമ്മു കശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇന്റര്‍നെറ്റ് വേഗതയും പദ്ധതിയിലൂടെ സാധ്യമാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന് പ്രതികരിച്ചു.
641 ടണ്ണാണ് ജിഎസ്എല്‍വി മാര്‍ക് മൂന്ന് റോക്കറ്റിന്റെ ഭാരം. അഞ്ച് യാത്രാ വിമാനങ്ങളുടെ ഭാരമാണ് ഇത്. 43 മീറ്ററാണ് റോക്കറ്റിന്റെ ഉയരം. ഇത് 13 നിലകളുള്ള കെട്ടിടത്തേക്കാള്‍ വരും. 15 വര്‍ഷമെടുത്തു നിര്‍മിച്ച റോക്കറ്റിന്റെ ഒരു വിക്ഷേപണത്തിന് 300 കോടി രൂപയാണ് ചെലവ് വരിക. അടുത്ത വര്‍ഷം ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ടും വിക്ഷേപിക്കുക ഇതേ റോക്കറ്റ് ഉപയോഗിച്ചാണ്.
#WATCH: Indian Space Research Organisation (ISRO) launches GSLV-MK-III D2 carrying GSAT-29 satellite from Satish Dhawan Space Centre in Sriharikota. #AndhraPradesh pic.twitter.com/7572xEzTq2
— ANI (@ANI) 14 November 2018
Discussion about this post