ചെന്നൈ: ജീവിതത്തില്‍ അബദ്ധങ്ങള്‍ പറ്റാത്തവര്‍ ആരുമില്ല. എന്നാല്‍ അബദ്ധങ്ങള്‍ അപകടങ്ങളാകുന്നത് പലപ്പോഴും ജീവന് തന്നെ ഭീഷണി ആകാറുണ്ട്. ഓടുന്ന ബസിലും ട്രെയിനിലും ചാടിക്കയറുന്നത് അപകടം ക്ഷണിച്ച് വരുത്തലാണെന്ന് അറിയാത്തതുകൊണ്ടല്ല നമ്മളില്‍ പലരും അതിന് മുതിരാറുള്ളത്.
ശരവേഗത്തില്‍ പായുന്ന ട്രെയിനില്‍ കയറാനൊരുങ്ങുന്ന യുവാവിന്റെ ശ്രമം അപകടത്തിലേക്ക് വഴിവെക്കുന്ന വാഡിയോ ആണ് ചെന്നൈ ഏഗ്മോര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുറത്തുവരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചില്ല. യുവാവിന്റെ ശ്രമം പാളിയതോടെ വലിയ ദുരന്തമുണ്ടാകേണ്ടതായിരുന്നു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടല്‍ യുവാവിന്റെ ജീവന് രക്ഷിച്ചു.
യുവാവിന്റെ കാല് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിലേക്ക് പതിച്ചെങ്കിലും വലിയ അപകടത്തില്‍ നിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥന് രക്ഷിക്കുകയായിരുന്നു. സമാന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്.
#WATCH: Railway Protection Force (RPF) personnel saved a passenger's life by rescuing him from falling, while he was boarding a train at Egmore Railway Station's platform. The passenger didn't suffer any injury. #TamilNadu (12.11.18) pic.twitter.com/OdNDYMdu2y
— ANI (@ANI) November 14, 2018
Discussion about this post