ചെന്നൈ: റോഡില്‍ മദ്യപിച്ച് ബഹളം വെച്ചതിന് പോലീസ് പിടിക്കൂടിയ യുവാവ് സ്റ്റേഷനില്‍ നിന്ന് പോലീസിന്റെ ഫോണുമായി കടന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ കുനുറാത്തൂര്‍ പോലീസ് സ്റ്റേഷനില്‍ ആയിരുന്നു സംഭവം. തിങ്കളാഴ്ച്ച രാത്രി നടന്ന പോലീസ് പട്രോളിനിടെയാണ് കുനുറാത്തൂറിലെ ഒരു കടയുടെ മുന്നില്‍ മദ്യപിച്ച് ബഹളം വെച്ച യുവാവിനെ പോലീസ് പിടിക്കൂടിയത്.
സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച്ച രാവിലെ വിട്ടയച്ച യുവാവ് മേശപുറത്തിരുന്ന മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു. ഫോണ്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഫോണുമായി കടന്ന യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫാണ്. പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post