കല്യാണ വീടാണോ ചെക്കനും പെണ്ണിനും എങ്ങനെ പണികൊടുക്കാമെന്ന് ചിന്തിക്കുന്നവരാണ് അവിടെയുള്ള കൂട്ടാളികള്‍. ഭൂരിഭാഗം തമാശ പണി ഒരു പരുധി വരെ പ്രഹസനം ആയി മാറാറുണ്ട്. പക്ഷേ അവയില്‍ നിന്നും വ്യത്യസ്തമായി മനസ് നിറയ്ക്കുന്നൊരു പണിയാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ നിറയുന്നത്. പണി ഉറപ്പായിട്ടും കിട്ടുമെന്ന് പ്രതീക്ഷിച്ചണ് ഇരുവരും ഇരുന്നിരുന്നത്.
പക്ഷേ ആ സര്‍പ്രൈസ് എത്തിയപ്പോള്‍ നിറഞ്ഞത് അത്ഭുതം തന്നെയായിരുന്നു. സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ഒന്ന്. ഒട്ടുമിക്ക കല്യാണങ്ങളേയും പോലെ ഒരു പണി പ്രതീക്ഷിച്ച് തീന്മേശയിലിരുന്ന ചെക്കന്റെയും പെണ്ണിന്റെയും ഇലകള്‍ മാറ്റി. അപ്പോഴേയ്ക്കും പണി കിട്ടി എന്ന് മനസിലായി. പക്ഷേ എന്താണെന്ന് മാത്രം തെളിഞ്ഞില്ല. പണിയും പ്രതീക്ഷിച്ചിരുന്ന അവര്‍ക്കു മുന്നിലേക്ക് എത്തിയത് എട്ടിന്റെ പണിയല്ല, മറിച്ച് ആരും കൊതിക്കുന്നൊരു ‘നൊസ്റ്റാള്‍ജിക് സര്‍പ്രൈസ്’.
നാവില്‍ കൊതിയൂറുന്ന പൊതിയിലച്ചോറാണ് വധുവിന്റേയും വരന്റേയും മുന്നിലേക്ക് കൂട്ടുകാരെത്തിച്ചത്. പൊതിയിലച്ചോറ് മുന്നിലേക്കെത്തുമ്പോള്‍ വധുവിന്റേയും വരന്റേയും മുഖത്തു തെളിയുന്ന സന്തോഷമാണ് വീഡിയോ ഇത്രമേല്‍ ഹിറ്റാകുവാന്‍ ഇടയാക്കിയത്. കല്യാണപേക്കൂത്തുകളുടെ ഇക്കാലത്ത് നന്മനിറഞ്ഞ ഇത്തരമൊരു സര്‍പ്രൈസ് നല്കിയ കൂട്ടുകാരെ മനസുനിറഞ്ഞ് അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
Discussion about this post