തിരുവനന്തപുരം: പ്രമുഖ പ്രഭാഷകനും ചിന്തകനുമായ സുനില്‍ പി ഇളയിടത്തെ കൊല്ലണമെന്ന് ഫേസ്ബുക്കില്‍ ആഹ്വാനം. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നയാളാണ് സുനില്‍ പി ഇളയിടം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീകോടതി വിധിക്ക് അനുകൂലമായി നിരന്തരം പ്രഭാഷണങ്ങള്‍ നടത്തുന്നതാണ് പ്രകോപനത്തിന് കാരണം. അടൂര്‍ സ്വദേശിയായ ശ്രീവിഷ്ണു എന്നയാളാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
‘സുദര്‍ശനം’ എന്ന സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജ് സുനില്‍ പി ഇളയിടത്തിനെതിരായി പ്രസിദ്ധീകരിച്ച പോസ്റ്റ് ഷെയര്‍ ചെയ്തതിന് ശേഷമാണ് ഇയാളുടെ ഭീഷണി. സുനില്‍ പി ഇളയിടത്തെ കണ്ടാല്‍ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് ആഹ്വാനം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുനില്‍ പി ഇളയിടം സുപ്രീംകോടതി വിധിക്ക് അനുകൂലമായി നിരന്തരം പ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതാണ് പ്രകോപനത്തിന് കാരണം.
Discussion about this post