ബോളിവുഡിലെ തുറന്നുപറച്ചിലുകള്‍ക്കും വിവാദങ്ങള്ക്കുമിടയില് തീര്‍ത്തും വ്യത്യസ്തമായ നിലപാടുമായി നടി കരിഷ്മ കപൂര്‍. മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞാണ് കരിഷ്മ രംഗത്തെത്തിയിരിക്കുന്നത്. അഭിനയരംഗത്ത് 27 വര്‍ഷത്തെ അനുഭവ പരിചയമുള്ള താരം രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ്.
ഒരു അഭിനേതാവ് എന്ന നിലയില്‍ വിനോദവ്യവസായ മേഖലയിലെത്തുന്നവര്‍ കടന്നു പോകുന്ന മാനസികാവസ്ഥകളെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും മാനസിക ആരോഗ്യത്തെക്കുറിച്ച് സമൂഹത്തിനു മുന്നില്‍ തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്നവര്‍ അത്തരം കാര്യങ്ങളെക്കുറിച്ച് കുട്ടികള്‍ക്കും പറഞ്ഞുകൊടുക്കാന്‍ തയ്യാറാകണമെന്നും കരിഷ്മ പറയുന്നു.
’27 വര്‍ഷം ഒരു പൊതുഇടത്തില്‍ ജോലിചെയ്ത ഒരാള്‍ക്ക് ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. അതുകൊണ്ടാണ്, ഞാന്‍ എന്റേതായ രീതിയില്‍ അതിനെക്കുറിച്ചു സംസാരിക്കാനാഗ്രഹിക്കുന്നത്. ഞാന്‍ വളരെയധികം സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് ലോകത്തിനറിയാം. പക്ഷേ ഈ ഒരുകാര്യത്തിലാണ് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നത്’.- കരിഷ്മ പറയുന്നു.
‘ദീപികയുള്‍പ്പടെയുള്ള ആളുകള്‍ വിഷാദരോഗത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നു. ഈ വിഷയത്തെക്കുറിച്ചു സംസാരിക്കാന്‍ ആളുകള്‍ മുന്‍കൈയെടുത്തതോടെ ഇതിന്മേല് സമൂഹം കല്‍പ്പിച്ച വിലക്ക് തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇതുതന്നെയാണ് വേണ്ടത്. ആളുകള്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ മുന്നോട്ടുവരണം. അവരുടേതായ രീതിയില്‍ സംസാരിക്കണം. അതാണു വേണ്ടത്. ആളുകള്‍ക്കുമേല്‍ ഒരുപാട് സമ്മര്‍ദമുണ്ട്. അതാരോടെങ്കിലും തുറന്നു പറയാനുള്ള അവസരമൊരുക്കുകയാണ് പ്രധാനം. അതൊരു പ്രഫഷനലിനോടാവാം, അല്ലെങ്കില്‍ നിങ്ങള്‍ക്കറിയാവുന്ന ആരോടെങ്കിലുമാകാം. മറ്റുള്ളവരോട് സ്വന്തം പ്രയാസങ്ങള്‍ പങ്കുവയ്ക്കുന്നത് ആശ്വാസം നല്‍കും’. -കരിഷ്മ പറയുന്നു.
താന്‍ അക്കാര്യത്തില്‍ ഭാഗ്യവതിയാണെന്നും എല്ലാക്കാര്യങ്ങളും മക്കളോടു തുറന്നു പറയാന്‍ തക്ക സൗഹൃദം അവരുമായുണ്ടെന്നും താരം പറയുന്നു. ‘താനും സഹോദരി കരീനയും എല്ലാക്കാര്യങ്ങളും അമ്മയോടു തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുള്ളവരായിരുന്നു. അതുപോലെയുള്ള അമ്മ-മക്കള്‍ ബന്ധമാണ് ഞാനും എന്റെ കുട്ടികളും തമ്മില്‍.
Discussion about this post