ബംഗളുരു: സാമ്പത്തിക തട്ടിപ്പ് കേസില്‍ കര്‍ണാടകയിലേ ബിജെപി മുന്‍മന്ത്രിയും വിവാദ ഖനി വ്യവസായിയുമായ ജനാര്‍ദ്ദന്‍ റെഡ്ഢിയെ അറസ്റ്റു ചെയ്തു. ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ജനാര്‍ദ്ദന്‍ റെഡ്ഢിയെ അറസ്റ്റ് ചെയ്തത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തെ തട്ടിപ്പ് കേസില്‍ നിന്നും രക്ഷിക്കാന്‍ മന്ത്രിയായിരിക്കെ 18 കോടി കൈപ്പറ്റി എന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തയത്. റെഡ്ഢിയുടെ സഹായി അലി ഖാനെയും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച റെഡ്ഡിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് ഇന്നലെ അന്വേഷണ സംഘത്തിന് മുന്നില്‍ റെഡ്ഡി ഹാജരായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിനോടുവിലാണ് റെഡ്ഢിയെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തില്‍ എത്തിയത്.
വ്യക്തമായ തെളിവുകളുടെയും ദൃക്സാക്ഷികളുടെയും അടിസ്ഥാനത്തിലാണ് റെഡ്ഡിയെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അലോക് കുമാര്‍ പറഞ്ഞു.
അതെസമയം ജാമ്യത്തിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കാനാണ് റെഡ്ഡിയുടെ അഭിഭാഷകന്റെ നീക്കം.
Discussion about this post