ശ്രീനിവാസന് മുഖ്യകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പവിയേട്ടന്റെ മധുരച്ചൂരലിന്റെ ടീസര്‍ പുറത്ത്. തിരക്കഥ കൊണ്ടുള്ള ചൂരല്‍ പ്രയോഗവുമായി വീണ്ടും ശ്രീനിയേട്ടന് എന്നാണ് പവിയേട്ടന്റെ മധുരച്ചൂരല്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കിക്കൊണ്ട് ജയസൂര്യ എഴുതിയത്.
എന്തായാലും പ്രേക്ഷകര്‍ പവിയേട്ടന്റെ മധുരച്ചൂരല്‍ ഏറ്റെടുത്തുകഴിഞ്ഞു. രസകരമായ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്രീനിവാസന്റെ തിരക്കഥയില്‍ ശ്രീകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വടക്കുനോക്കിയന്ത്രത്തിലെ മുതല്‍ ചിന്താവിഷ്ടയായ ശ്യാമളയിലെ
വരെയുള്ള ഹിറ്റ് ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. ശ്രീനിവാസനും ലെനയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിജയരാഘവന്, നന്ദു പൊതുവാള് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Discussion about this post