കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ബോളിവുഡില്‍ നിന്നു വന്ന ഓഫര്‍ നിരസിക്കേണ്ടി വന്നുവെന്ന് നിവിന്‍ പോളി പറഞ്ഞു. കൊച്ചുണ്ണിയുടെ ഷൂട്ടിങ് ചില പ്രത്യേക കാരണങ്ങളാല്‍ വൈകിയതിനെതുടര്‍ന്ന് ബോളിവുഡ് ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും നിവിന്‍ വ്യക്തമാക്കി.
‘മലയാള നടന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിക്കുക എന്നത് എളുപ്പമാകണം എന്നില്ല. ഭാഷ എപ്പോഴും വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഈ വെല്ലുവിളികളെ മറികടക്കേണ്ടതുണ്ട്. കരിയറില്‍ ഇതെല്ലാം പരീക്ഷിച്ചുനോക്കണം. പുതിയ കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കുന്നതില്‍ തെറ്റൊന്നുമില്ല’ നിവിന്‍ പറഞ്ഞു.
നിവിന്റെ പുതിയ സിനിമ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനാണ്. ചിത്രം മലയാളത്തിലും ഹിന്ദിയിലുമായാണ് ഒരുങ്ങുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ ലവ്, ആക്ഷന്‍ ഡ്രാമ, ഹനീഫ് അദേനിയുടെ മിഖായേല്‍ എന്നിവയാണ് നിവിന്റെ പുറത്തിറങ്ങാനിരിക്കുന്ന മലയാള സിനിമകള്‍.
Discussion about this post