തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് മന്ത്രി കെടി ജലീല്‍. ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമനം നടത്തിയതില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് മുന്‍പും ഡെപ്യൂട്ടേഷന് വഴി നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജോലിയില്ലാത്ത ഒരാള്‍ക്കാണ് തസ്തികയിലേക്ക് നിയമനം നല്കിയതെങ്കില് വിവാദത്തില്‍ കഴമ്പുണ്ടെന്നു പറയാമായിരുന്നു. എന്നാല്‍ ഒരു ലക്ഷത്തി പതിനാറായിരം രൂപ ശമ്പളം വാങ്ങുന്നയാളാണ് എണ്പത്തിയാറായിരം രൂപ ശമ്പളത്തിന് കോര്‍പ്പറേഷനില്‍ ജോയിന്‍ ചെയ്തത്. നിയമനം താല്‍ക്കാലികമാണെന്നും ജലീല്‍ പറഞ്ഞു.
കൂടാതെ നിയമനത്തിനു വേണ്ടി യോഗ്യത മാറ്റി എന്ന ആരോപണം തെറ്റാണ്. കൂടുതല്‍ പേര്‍ക്ക് അവസരം കിട്ടുന്നതിനായി പഴയ യോഗ്യതകള്‍ നിലനിര്‍ത്തി പുതിയ യോഗ്യത കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു. എന്നിട്ടും ഏഴു പേരെ വന്നുള്ളൂവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post