കൊച്ചി: തുടക്കം മുതതല്‍ വിവാദങ്ങള്‍ ഏറ്റുവാങ്ങിയ സിനിമയിലെ വനിതാകൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് വീണ്ടും വിവാദങ്ങള്‍ക്ക് ഇരയായിരിക്കുന്നു. ശബരിമല സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയതിനാണ് ഡബ്ലൂസിസി ഇപ്പോള്‍ സോഷ്യല്‍ മാഡിയയുടെ ഇരയായിരിക്കുന്നത്.
സ്ത്രീകളുടെ മാന്യമായ ജീവിതം ഉറപ്പാക്കാന്‍ നടത്തുന്ന ഓരോ ഇടപെടലിനും ഒപ്പം തങ്ങള്‍ നിലകൊള്ളുന്നുവെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്കൊപ്പമെന്നും വനിതാ സംഘടന കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ സംഘടനയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. കേട്ടാലറയ്ക്കുന്ന തെറിയും അസഭ്യവര്‍ഷവുമാണ് പോസ്റ്റിന് കീഴിലുള്ളത്.
ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് അധികകാലം തുടരാനാവില്ലെന്നും വ്യക്തമാക്കി നേരത്തെ നടി പാര്‍വതി രംഗത്തെത്തിയിരുന്നു. ആ ദിനങ്ങളില്‍ അമ്പലത്തില്‍ പോണമെന്ന് തോന്നിയാല്‍ താന്‍ പോവുമെന്നും താരം പറഞ്ഞിരുന്നു. ശബരമല വിധിയെ അംഗീകരിക്കുന്നതായും താരം പറഞ്ഞിരുന്നു. വനിതാ സംഗടനയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ വളരെ മോശം കമന്റുകളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് കാണാം.
Discussion about this post