കാസര്‍കോട്: ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ 41 ദിവസം ഭജനമിരുത്താന്‍ സംഘപരിവാര്‍ തയാറാണെന്ന് കെ സുരേന്ദ്രന്. കാസര്‍കോട് മധൂറില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന യോഗത്തിലാണു സുരേന്ദ്രന്റെ പരാമര്‍ശം. തന്ത്രി കല്പിക്കുന്ന പ്രായശ്ചിത്തം ചെയ്താല്‍ തീരാവുന്ന കുറ്റമേ വല്സന് തില്ലങ്കേരി ചെയ്തിട്ടുള്ളൂ.
എന്നാല്‍ ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തു ദേവസ്വം ബോര്‍ഡില്‍ അംഗമായ ശങ്കര്‍ ദാസ് ചെയ്തതു പൊറുക്കാനാവാത്ത തെറ്റാണ്. തങ്ങള്‍ കോടതിയെ സമീപിച്ചാല്‍ ശങ്കര്‍ ദാസ് കുടുങ്ങുമെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ബിഎസ് യെദ്യൂരപ്പ കാസര്‍കോട്ട് ഉദ്ഘാടനം ചെയ്തു.
Discussion about this post