കേദാര്‍നാഥ്: മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉത്തരാഖണ്ഡിലെ ഹര്‍സിലില്‍ സൈനികര്‍ക്കും ഇന്തോ ടിബറ്റന്‍ അതിര്‍ത്തി സേനാംഗങ്ങള്‍ക്കൊപ്പമാണ് മോഡി ദീപാവലി ആഘോഷിച്ചത് .
സൈനികരുടെ അര്‍പ്പണബോധമാണ് 125 കോടി ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്ഷന് അടക്കം സൈനികര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളും അദ്ദേഹം എടുത്തു പറഞ്ഞു.
ദീപാവലി ദിനത്തില്‍ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ശിവ ക്ഷേത്രത്തില്‍ ദര്‍ശനവും പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തി. കേദാര്‍ പുരിയിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും മോഡി വിലയിരുത്തി.
While interacting with Army and @ITBP_official Jawans in Harsil, spoke about the numerous steps being taken by the Government of India for the strengthening of the defence sector, welfare of ex-servicemen and highlighted how Indian forces are admired globally for the skills. pic.twitter.com/DFAuJfrQwy
— Narendra Modi (@narendramodi) November 7, 2018
Discussion about this post