പത്തനംതിട്ട: ശബരിമലയില്‍ വികാരത്തിന്റെ പുറത്ത് ശരിയായ ഭക്തരെ തടയുന്നത് ശരിയല്ലെന്ന് പന്തളം കൊട്ടാരം. ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. സമാധാനപരമായ സമരത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി നാരായണ വര്‍മ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ശബരിമലയില്‍ ആചാരം സംരക്ഷിക്കാനായി നടത്തുന്ന പ്രതിഷേധങ്ങള്‍ പലതും ആചാര ലംഘനമാണെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നു. 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് യാതൊരു തടസവുമില്ലാതെ ദര്‍ശനം നടത്താന്‍ സാധിക്കുന്ന ക്രമീകരണം മുമ്പ് ഉണ്ടായിരുന്നു ഇത് ഇപ്പോള്‍ പ്രതിഷേധക്കാര്‍ നിഷേധിക്കുകയാണ്. സന്നിധാനത്ത് 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ എത്തുമ്പോള്‍ പ്രായം പരിശോധിച്ച് ബോധ്യപ്പെട്ടിട്ടും പിന്നെയും യുവതിയാണെന്ന് പറഞ്ഞ് ദീര്‍ഘനേരം അവരെ തടഞ്ഞുവയ്ക്കുന്നതായി ആക്ഷേപമുണ്ട്.
50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളായ ഭക്തരെ തടയുന്നതും ആചാര ലംഘനമാണ്. ഇത് സന്നിധാനത്ത് നടക്കുന്നു. പ്രതിഷേധമെന്ന് പറഞ്ഞതാണ് ഭക്തരെ തടയുന്നതെന്ന് ബോര്‍ഡ് അറിയിക്കുന്നത്.
Discussion about this post