പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ 52കാരിയെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസ്. തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവി യുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. ചെറുമക്കള്‍ ഉള്‍പ്പെടെ ഒരു സംഘമായാണു ലളിത ശബരിമല ദര്‍ശനത്തിനെത്തിയത്.
നടപ്പന്തലിലെത്തിയ സ്ത്രീക്കുനേരെ ഭക്തര്‍ പാഞ്ഞടുത്തു. എന്നാല്‍ ഇവര്‍ക്ക് 50 വയസ്സ് കഴിഞ്ഞതാണെന്ന് പോലീസ് അറിയിച്ചു. പിന്നീടു ഭക്തരുടെ കൂടി സഹകരണത്തോടെ ഇവര്‍ ദര്‍ശനം നടത്തി. പ്രതിഷേധത്തിനിടെ സന്നിധാനം പോലീസ് സ്റ്റേഷനുമുന്നില്‍ നേരിയ സംഘര്‍ഷമുണ്ടായി.
പേരക്കുട്ടിക്ക് ചോറ് കൊടുക്കാനാണ് താന്‍ സന്നിധാനത്ത് എത്തിയതെന്നു ലളിത മാധ്യമങ്ങളോടു പറഞ്ഞു. 52 വയസ്സാണ് പ്രായം. പമ്പയിലും നടപ്പന്തലിലും പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതിഷേധം നടന്നതെന്നു ലളിത പറഞ്ഞു.
Discussion about this post