ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ടൊവീനോ തോമസ്. ഒരു കുപ്രസിദ്ധ പയ്യന് ആണ് ടൊവീനോയുടേതായി ഇനി പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം. മധുപാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ടൊവീനോ തന്നെയാണ് ഈ ആക്ഷന്‍ രംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. പോത്തിന്റെ കൊമ്പില്‍ പിടിച്ചുള്ള സാഹസികമായ രംഗമാണ് വീഡിയോയിലുള്ളത്. ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല, പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു! എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
അനു സിത്താരയാണ് ചിത്രത്തിലെ നായിക. വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തുന്നുണ്ട്. ശ്വേതാ മേനോന്, സുധീര്‍ കരമന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചന് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
Discussion about this post