ലക്നൗ: ദീപാവലി ദിനത്തില്‍ സരയൂ നദിക്കരയില്‍ രാമന്റെ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 330 കോടി രൂപ ചിലവഴിച്ച് 100 മീറ്റര്‍ ഉയരത്തിലായിരിക്കും പ്രതിമ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നവംബര്‍ ആറിന് ദീപാവലി ദിനത്തില്‍ പ്രതിമയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നും, ജനങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമാണ് രാമന്റെ പ്രതിമയെന്നും ബിജെപി അവകാശപ്പെട്ടു. നവംബര്‍ ആറാം തിയതി വൈകുന്നേരം മുഖ്യമന്ത്രി തന്നെ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിക്കും.
അതെസമയം അയോധ്യ വിഷയത്തില്‍ നീതി നടപ്പിലാക്കുകയാണെങ്കില്‍ ഉടന വേണമെന്നും വൈകിക്കിട്ടുന്ന നീതി , അവകാശ നിഷേധത്തിന് തുല്യമാണെന്നും കഴിഞ്ഞ ദിവസം യോഗി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദീപാവലി ദിനത്തില്‍ ആദിത്യ നാഥ് അയോദ്ധ്യ സന്ദര്‍ശിക്കും.
Discussion about this post