ന്യൂഡല്‍ഹി : ഇന്ധന വിലയില്‍ നേരിയ വിലക്കുറവ്. ഇന്ന് പെട്രോളിന് 19 പൈസയും ഡീസലിന് 11 പൈസയുമാണ് കുറഞ്ഞത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 78.99 രൂപയും,ഡീസലിന്റെ വില 73.53 രൂപയുമാണ്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് വരുന്നത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80.94 രൂപയായി. ഡീസല്‍ വില 77.33 രൂപയും. തിരുവനന്തപുരത്ത് പെട്രോളിന് 82.38 രൂപയും ഡീസല്‍ വില 78.83 രൂപയുമായി. കോഴിക്കോട് യഥാക്രമം 81.30 രൂപയും, 77.69 രൂപയുമാണ്.
Discussion about this post