സാനിയ മിര്‍സയും കുഞ്ഞും റെയിന്‍ബോ ചില്‍ഡ്രണ്‍സ് ആശുപത്രിയില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രമാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. എന്നാല്‍ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി പാക് ക്രിക്കറ്റ് താരവും സാനിയയുടെ പ്രിയതമനുമായ മാലിക് ട്വീറ്റ് ചെയ്തിരുന്നു.
ഏഴ് വര്‍ഷം മുമ്പാണ് സാനിയാ മിര്‍സ ഷോയ്ബ് മാലിക്കിനെ വിവാഹം കഴിച്ചത്. ഒക്ടോബര്‍ 30ന് സാനിയ ആണ്‍കുഞ്ഞിന് ജന്മം നല്കി. കുഞ്ഞിന് പേര് കണ്ടെത്താന്‍ ഇരുവര്‍ക്കും വലിയ പാടൊന്നും ഉണ്ടായില്ല. ഇസാന് മിര്‍സ മാലിക്. ‘ദൈവത്തിന്റെ സമ്മാനം’ എന്നാണ് അറബിയില്‍ ഈ പേരിന് അര്‍ത്ഥം.
അതേസമയം സോഷ്യല്‍ മീഡിയ പതിവ് ചോദ്യം മറന്നില്ല… വളര്‍ന്നു വലുതായാല്‍ കുഞ്ഞ് ആരാകാനാണ് ഇഷ്ടം… അമ്മയെപ്പോലെ ടെന്നീസ് താരമോ അതോ അച്ഛനെപ്പോലെ ക്രിക്കറ്റ് താരമോ?
സാനിയയുടെ മറുപടി ഇങ്ങനെ. ഗര്‍ഭിണിയായിരിക്കുമ്പോള്‍ സാനിയ പങ്കുവച്ച വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് വാചാലയാകുകയാണ് സാനിയ വിഡിയോയില്‍. കുഞ്ഞ് ആണായാലും പെണ്ണായാലും സ്വന്തം സ്വപ്നങ്ങള്‍ക്കൊപ്പം വളരണം. കുഞ്ഞ് വലുതാകുമ്പോള്‍ ടെന്നീസ് കളിക്കാരനോ ക്രിക്കറ്റ് താരമോ ആകാന്‍ ചിലര്‍ പറയും. പക്ഷെ, നിന്റെ ഭാവി നീ തന്നെ തീരുമാനിക്കുക. നീ ക്രിക്കറ്റ് ബാറ്റോ ടെന്നീസ് റാക്കറ്റോ തിരഞ്ഞെടുക്കണമെന്നില്ല. നിനക്ക് ഗിറ്റാറോ ചെല്ലോയോ പേനയോ തിരഞ്ഞെടുക്കാം. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്. സാനിയ പറയുന്നു
Discussion about this post