ലണ്ടന്‍: ലുലു ഗ്രൂപ്പിന് രാജ്യാന്തര മികവിനുള്ള ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചു. ലണ്ടനിലെ കെന്‍സിങ്ടണ്‍ പാലസില്‍ നടന്ന വേള്‍ഡ് ബ്രാന്‍ഡിങ് അവാര്‍ഡ് ചടങ്ങില്‍ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എംഎ അഷ്റഫ് അലി അവാര്‍ഡ് ഏറ്റുവാങ്ങി. ബ്രാന്‍ഡിന്റെ നിലവാരം, ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ പൊതുജനങ്ങളുടെ അഭിപ്രായം, മാര്‍ക്കറ്റ് പഠനം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു തെരഞ്ഞെടുപ്പ്.
അംഗീകാരം അഭിമാനാര്‍ഹമാണെന്നും കൂടുതല്‍ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇത് ഊര്‍ജം പകരുന്നതായും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എംഎ അഷറഫ് അലി പറഞ്ഞു. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, ടേബിള്‍സ് ശൃംഖലകളുടെ സിഇഒ ഷഫീന യൂസഫലി, ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ്, ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ വി നന്ദകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു
Discussion about this post